ന്യൂഡൽഹി: ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡൽഹിയിലെ പാർലമെന്റ് ഹൗസിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്.
എൻഡിഎയുടെ സ്ഥാനാർത്ഥിയായി മഹാരാഷ്‌ട്ര ഗവർണർ സി പി രാധാകൃഷ്ണനും ഇൻഡി സഖ്യത്തിന്റെ റിട്ട. ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയും ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി സ്ഥാനത്തേക്ക് മത്സരിക്കും.
പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറും രാജ്യസഭ സെക്രട്ടറി ജനറലുമായ പി. സി. മോഡിയാണ് പാർലമെന്റ് ഹൗസിലെ പോളിംഗ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. അന്നേദിവസം വൈകുന്നേരം ആറ് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. അതിനുശേഷം ഉടൻ തന്നെ ഫലം പ്രഖ്യാപിക്കും.















