മധുര മീനാക്ഷി ക്ഷേത്രഉടമസ്ഥതയിലുള്ള സ്വത്തും വരുമാനവുമെത്ര?വരുമാനം എന്തിനു വേണ്ടി ഉപയോഗിക്കുന്നു? സ്വത്തുക്കളിൽ കൈയേറ്റങ്ങളുണ്ടോ, ഉണ്ടെങ്കിലത് നീക്കാനെന്തൊക്കെ നടപടികൾ സ്വീകരിച്ചു ? ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മധുര മീനാക്ഷി ക്ഷേത്രഉടമസ്ഥതയിലുള്ള സ്വത്തും വരുമാനവുമെത്ര?വരുമാനം എന്തിനു വേണ്ടി ഉപയോഗിക്കുന്നു? സ്വത്തുക്കളിൽ കൈയേറ്റങ്ങളുണ്ടോ, ഉണ്ടെങ്കിലത് നീക്കാനെന്തൊക്കെ നടപടികൾ സ്വീകരിച്ചു ? ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2025, 10:00 pm IST
Facebook
Twitter
WhatsAppTelegram

മധുര: മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന്റെയും ഉപക്ഷേത്രങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കളെയും അവയില്‍ നിന്നുള്ള വരുമാനത്തെയും കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ഡോവ്‌മെന്റ് വകുപ്പിനോട് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.

ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ക്ഷേത്രത്തിന്റെയും ഉപക്ഷേത്രങ്ങളുടെയും സ്വത്തുക്കൾ സംരക്ഷിക്കാനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേലത്തെ എ രാധാകൃഷ്ണൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അനിത സുമന്ത്, സി കുമരപ്പൻ എന്നിവരടങ്ങിയ ബെഞ്ച് വിശദാംശങ്ങൾ തേടിയത്.

തമിഴ്നാട് ചീഫ് സെക്രട്ടറി എല്ലാ വകുപ്പ് മേധാവികളുമായും കൂടിയാലോചനാ യോഗം നടത്തണമെന്നും ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ സംരക്ഷിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങളും ചട്ടങ്ങളും രൂപീകരിക്കണമെന്നും 2021-ൽ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അതനുസരിച്ച് 2021 ൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു യോഗം ചേർന്നിരുന്നു . അടുത്ത യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരോടും ചീഫ് സെക്രട്ടറി ഉത്തരവിട്ടു. പക്ഷെ ആരും റിപ്പോർട്ട് സമർപ്പിച്ചില്ല. അതിനുശേഷം യോഗവും നടന്നില്ല. ഇതുമൂലം ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ തിരിച്ചടി ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു അവലോകന യോഗം ചേരണം. ഇതുസംബന്ധിച്ച സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് ഉദ്യോഗസ്ഥർ സർക്കാരിന് സമർപ്പിക്കണം. മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ പറയുന്നു.

ജസ്റ്റിസുമാരായ അനിത സുമന്ത്, സി. കുമരപ്പൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തുടർന്ന് “മീനാക്ഷി അമ്മൻ ക്ഷേത്രത്തിന്റെ സ്വത്തുക്കൾ എവിടെയാണ്, അതിന്റെ ഉപക്ഷേത്രങ്ങളുടെ വിശദാംശങ്ങൾ, അവയ്‌ക്ക് അവകാശപ്പെട്ട സ്വത്തുക്കൾ എവിടെയാണ്. ഇവയിൽ നിന്ന് എത്ര വരുമാനം ലഭിക്കുന്നു? വരുമാനം എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, സ്വത്തുക്കളിൽ എന്തെങ്കിലും കൈയേറ്റങ്ങൾ ഉണ്ടോ, ഉണ്ടെങ്കിൽ അവ നീക്കം ചെയ്യാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, റവന്യൂ വകുപ്പിന്റെ രേഖകൾ പ്രകാരം സ്വത്തുക്കളുടെ വിശദാംശങ്ങൾ ശരിയാണോ എന്നിവ സംബന്ധിച്ച റിപ്പോർട്ട് ഒക്ടോബർ 7-ന് മുമ്പ് എൻഡോവ്‌മെന്റ് ആൻഡ് ചാരിറ്റീസ് വകുപ്പ് സമർപ്പിക്കണം.” എന്ന് കോടതി ഉത്തരവിട്ടു.

Tags: madras high courtmadura meenakshi temple
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies