നിന്റെ ചുറ്റികയെന്നുപറഞ്ഞു നാഭിക്ക് ചവിട്ടി; മൂത്രത്തിലൂടെ പഴുപ്പും ചോരയും : സിപിഎം കാരുടെ നിര്‍ദേശത്തിൽ DYFI മേഖലാസെക്രട്ടറിയെ പോലീസ് തല്ലിക്കൊന്നു; പൊലീസിനെതിരെ കുടുംബം; കൈ മലർത്തി മുഖ്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിന്റെ ചുറ്റികയെന്നുപറഞ്ഞു നാഭിക്ക് ചവിട്ടി; മൂത്രത്തിലൂടെ പഴുപ്പും ചോരയും : സിപിഎം കാരുടെ നിര്‍ദേശത്തിൽ DYFI മേഖലാസെക്രട്ടറിയെ പോലീസ് തല്ലിക്കൊന്നു; പൊലീസിനെതിരെ കുടുംബം; കൈ മലർത്തി മുഖ്യമന്ത്രി

മര്‍ദനമുണ്ടായില്ലെന്നും ഹൃദയാഘാതമാണ് ജോയലിന്‍റെ മരണ കാരണമെന്നും സിപിഎം അടൂര്‍ ഏരിയ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2025, 11:00 pm IST
FacebookTwitterWhatsAppTelegram

അടൂർ : സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ പൊലീസ് ഇടിച്ചു കൊന്നു എന്ന് കുടുംബം. അടൂരിലെ മേഖലാ സെക്രട്ടറിയായിരുന്ന ജോയലിന്‍റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് മര്‍ദനം തടയാന്‍ ചെന്ന പിതൃ സഹോദരിയെ ക്രൂരമായി മര്‍ദിച്ചെന്നും കുടുംബം പറയുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്ത്, 2020 ജനുവരി 1 നാണ് വാഹനം തട്ടിയ തര്‍ക്കത്തില്‍ നെല്ലിമുകള്‍ സ്വദേശി ജോയലിനെ അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് തല്ലിച്ചതച്ചത്. ഇതിനുശേഷം ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ജോയൽ നേരിട്ടു. അഞ്ചുമാസമാണ് ചികിത്സയിൽ തുടര്‍ന്നതെന്നും മൂത്രത്തിൽ പഴുപ്പും ചോരയുമായിരുന്നുവെന്നും ജോയലിന്‍റെ പിതൃ സഹോദരി കെകെ കുഞ്ഞമ്മ പറഞ്ഞു. ശാരീരിക അവശതകളെ തുടർന്ന് 2020 മേയ് 22 നാണ് ജോയൽ മരിച്ചത്.ആ ദിവസവും മൂത്രത്തിലൂടെ മുഴുവൻ പഴുപ്പും ചോരയും പുറത്ത് വന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ജോയലിന്‍റെ മരണത്തിന് ശേഷം അഞ്ച് വര്‍ഷമായി കുടുംബം നിയമ പോരാട്ടത്തിലാണ്.

സിപിഎമ്മിന്‍റെ ഇടിയന്‍ പൊലീസ് എന്ന് പേരുകേട്ട സിഐ യു.ബിജുവും സംഘവുമാണ് മര്‍ദിച്ചത്. തടയാന്‍ ചെന്ന പിതൃ സഹോദരി കെ കെ കുഞ്ഞമ്മയേയും തല്ലിച്ചതച്ചു. തന്റെ വയറ്റിൽ സി ഐ ബൂട്ടിട്ട് പലതവണ ചവിട്ടി എന്നും വയറ്റത്ത് ചവിട്ടേറ്റ് മൂത്രം പോയെന്നും കുഞ്ഞമ്മ പറയുന്നു.

ജോയലിനെ മര്‍ദിച്ചതിൽ സിപിഎം നേതാക്കളുടെ പിന്തുണയുണ്ട്. മരിക്കുമ്പോള്‍ ജോയൽ ഡിവൈഎഫ്ഐ അടൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. ചില നേതാക്കള്‍ക്കെതിരെ ജോയൽ പ്രതികരിച്ചതാണ് വിരോധത്തിന് കാരണമെന്നും കെകെ കുഞ്ഞമ്മ ആരോപിച്ചു. അന്നത്തെ സിഐ യു ബിജുവും സംഘവും ചേര്‍ന്നാണ് ജോയലിനെ മര്‍ദിച്ചത്. ഇയാൾ പിന്നീട്​ വിരമിച്ചു. സി.ഐക്ക്​ പുറമേ ഷിജു പി. സാം, ജയകുമാർ, ശ്രീകുമാർ, സുജിത്ത്, സുരേഷ് എന്നീ പൊലീസുകാരും ജോയലിനെ തല്ലിച്ചതച്ചു. പലതവണ ജോയലിന്റെ തല ചുവരിൽ ഇടിപ്പിച്ചു, ഇടിയേറ്റ് തെറിച്ചുവീണു. കഴുത്തില്‍ അരിവാളും ചുറ്റികയുമുള്ള മാലയുണ്ടായിരുന്നു. ഇത്​ കണ്ടതും ‘നിന്‍റെ ചുറ്റിക’യെന്ന്​ പറഞ്ഞ് ജോയലിന്റെ നാഭിക്ക് ചവിട്ടി . ശ്രീകുമാര്‍ എന്ന പൊലീസുകാര്‍ മുട്ടുകൊണ്ട് ഇടിച്ച് ചതച്ചു.

അന്ന് പൊലീസ് വിട്ടയച്ചെങ്കിലും പിന്നീട് അഞ്ച് മാസം ജോയല്‍ ചികില്‍സയിലായിരുന്നു. മെയ് 22ന് അവശനായതോടെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

മര്‍ദനമുണ്ടായില്ലെന്നും ഹൃദയാഘാതമാണ് ജോയലിന്‍റെ മരണ കാരണമെന്നുമാണ് സിപിഎം അടൂര്‍ ഏരിയ സെക്രട്ടറി പറയുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും അടക്കം പരാതി നല്‍കി. വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ചോദിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.

Tags: Kerala PoliceCHIEF MINISTER PINARAYI VIJAYANFEATURED2
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies