ന്യൂഡൽഹി: സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ഭീകരൻ യാസിൻ മാലിക് യാസിൻ മാലിക്. 2006-ൽ പാകിസ്താനിൽ എത്തി ലഷ്കർ-ഇ-തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദുമായി ചർച്ച നടത്തിയത് യു പി എ സർക്കാരിന്റെ നിർദ്ദേശപ്രകാരമെന്ന് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹാഫിസ് സയീദ് വെളിപ്പെടുത്തി.
ലഷ്കർ തലവനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നന്ദി പറഞ്ഞിരുന്നതായും ഓഗസ്റ്റ് 25 ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് യാസിൻ മാലിക്.
പാകിസ്ഥാൻ സന്ദർശിക്കുന്നതിന് മുമ്പ്, അന്നത്തെ ഐബി സ്പെഷ്യൽ ഡയറക്ടറായിരുന്ന വി കെ ജോഷിയെ ഡൽഹിയിൽ എത്തി കണ്ടിരുന്നു. പാകിസ്താൻ രാഷ്‌ട്രീയ നേതാക്കളുമായി മാത്രമല്ല, സയീദിനെ പോലുള്ള തീവ്രവാദികളുമായും കൂടിക്കാഴ്ച നടത്തണമെന്ന് അദ്ദേഹമാണ് ആവശ്യപ്പെട്ടിരുന്നു. ഭീകരനേതാക്കളുമായി സംസാരിച്ചില്ലെങ്കിൽ പാകിസ്ഥാനുമായുള്ള ചർച്ച അർത്ഥവത്തല്ലെന്ന് തന്നോട് വ്യക്തമായി പറഞ്ഞിരുന്നു. അ പാകിസ്ഥാനിൽ നടന്ന ഒരു ചടങ്ങിൽ വച്ചാണ് സയീദിനെയും യുണൈറ്റഡ് ജിഹാദ് കൗൺസിലിലെ മറ്റ് നേതാക്കളെയും കണ്ടത്. രാജ്യത്ത് സമാധാനം ഉണ്ടാകുന്നതിനു വേണ്ടിയായിരുന്നു ഈ സന്ദർശനം. അത് ഒരിക്കലും ഒരു വ്യക്തിപരമായ സന്ദർശനമായിരുന്നില്ല. എന്നാൽ ആ കൂടിക്കാഴ്ചയുടെ പേരിൽ താൻ ഭീകരവാദികളെയും ഭീകര സംഘടനകളെയും പിന്തുണയ്‌ക്കുന്ന ആളായി തെറ്റായി ചിത്രീകരിക്കപ്പെട്ടു.
ന്യൂഡൽഹിയിൽ തിരിച്ചെത്തിയ ശേഷം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്റെ സാന്നിധ്യത്തിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കാണുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്തു. ഭീകര നേതാക്കളെ കണ്ടതിന് മൻമോഹൻ സിംഗ് തന്നോട് വ്യക്തിപരമായി നന്ദി അറിയിച്ചു. കശ്മീരിലെ അഹിംസാ പ്രസ്ഥാനത്തിന്റെ പിതാവ്” എന്നാണ് മൻമോഹൻ സിംഗ് വിശേഷിപ്പിച്ചതെന്നും യാസിൻ മാലിക് സത്യാവാങ്മൂലത്തിൽ പറയുന്നു.















