ന്യൂഡൽഹി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. ഭീകരവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാകിസ്ഥാൻ ഭരണകൂടവും ഭീകരരും തമ്മിൽ അവിശുദ്ധ ബന്ധമാണെന്നും ഇതിന്റെ തെളിവാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ജെയ്ഷെ മുഹമ്മദ് കമാൻഡർ മസൂദ് ഇല്യാസ് കശ്മിരിയുടെ വീഡിയോയെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു. പത്രസമ്മേളനത്തിലായിരുന്നു പ്രതികരണം.
ഭീകരരും പാകിസ്ഥാൻ ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ലോകത്തിന് നന്നായി അറിയാം. പാകിസ്ഥാനിലെ ഭീകരവാദത്തെ കുറിച്ച് ലോകം ബോധവാന്മാരാണ്. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഓരോരുത്തരും പോരാടേണ്ടതുണ്ട്. ഭീകരതയെ നേരിടാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന് ലോകത്തോട് അഭ്യർത്ഥിക്കുന്നു.















