1965-ലെ യുദ്ധം മുതൽ ബാലകോട്ട് വ്യോമാക്രമണം വരെ, 6 പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം പടിയിറങ്ങുന്നു; മി​ഗ് 21 വിമാനത്തിന് യാത്രയയപ്പ് നൽകി വ്യോമസേന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1965-ലെ യുദ്ധം മുതൽ ബാലകോട്ട് വ്യോമാക്രമണം വരെ, 6 പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം പടിയിറങ്ങുന്നു; മി​ഗ് 21 വിമാനത്തിന് യാത്രയയപ്പ് നൽകി വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2025, 01:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ‍ഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്തനും ശക്തിയുമായ മി​ഗ് 21 യുദ്ധവിമാനത്തിന് യാത്രയയപ്പ് നൽകി. ഇന്ന് നടന്ന അവസാന പറക്കലോടെ ഔദ്യോ​ഗികമായി പടിയിറങ്ങുകയാണ് മി​ഗ് 21 യുദ്ധവിമാനം. ഛണ്ഡി​ഗഢ്‍ വ്യോമസേനാ സ്റ്റേഷനിലാണ് അവസാന പറക്കൽ നടന്നത്. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന സൈനിക അഭ്യാസത്തോടെയായിരുന്നു ചടങ്ങ്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിം​ഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, എയർ ചീഫ് മാർഷൽ എ പി സിംഗ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സൈനികാഭ്യാസം കണ്ട്, വ്യോമസേനയുടെ കരുത്തന് യാത്ര നൽകാൻ ധാരാളം പേർ ചടങ്ങിൽ സാക്ഷിയായിരുന്നു. മിഗിന്റെ 62 വർഷത്തെ വിശിഷ്ട സേവനത്തിനാണ് ഇന്ന് അന്ത്യംകുറിച്ചത്.1960 കളിൽ ഇന്ത്യൻ വ്യോമസേനയിൽ എത്തിയ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനം കൂടിയാണ് മി​ഗ് 21.

1965, 1971-ലെ യുദ്ധങ്ങൾ മുതൽ 1999 ലെ കാർഗിൽ യുദ്ധത്തിൽ വരെയും 2019 ലെ ബാലകോട്ട് ആക്രമണത്തിലും സുപ്രധാന പങ്ക് വഹിച്ച യുദ്ധവിമാനമാണ് അവസാന പറക്കലോടെ ഇന്ന് പടിയിറങ്ങുന്നത്. ധീരതയുടെ എണ്ണമറ്റ കഥകളാണ് മി​ഗ് 21 യുദ്ധവിമാനത്തെ കുറിച്ച് വിവരിക്കാനുള്ളത്.

ചരിത്രപരമായ നിരവധി ഓർമകളാണ് മി​ഗ് 21 നെ കുറിച്ച് ഇന്ത്യൻ വ്യോമസേനയ്‌ക്കുള്ളത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് അതി​ഗംഭീരമായ പ്രകടനങ്ങളാണ് വ്യോമസേന നടത്തിയത്.

Tags: flightfighter jetServiceAdios MiG-21
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies