തിരുവനന്തപുരം:കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപർ നറുക്കെടുപ്പ് ഒക്ടോബർ നാലിലേക്ക് മാറ്റി. ടിക്കറ്റ് വിൽപ്പന കുറവായതിനാൽ തീയതി മാറ്റണമെന്ന് ഏജൻ്റുമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഈ വർഷത്തെ തിരുവോണം ബംപറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. എന്നാൽ ഇപ്പോഴും ടിക്കറ്റ് വിൽപ്പന പുർത്തിയായില്ല.
ആദ്യം 27-നായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ പ്രത്യേക വേദിയില്‍ ഉച്ചയ്‌ക്ക് രണ്ടിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ നറുക്കെടുക്കുമെന്നാണ് ആദ്യം അറിയിച്ചത്.
കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കുന്നു.















