ചെന്നൈ : ടി വി കെ പ്രചരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് പാർട്ടി മേധാവി ജോസഫ് വിജയ്. ഇന്നലെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകുമെന്നു വിജയ് പ്രഖ്യാപിച്ചു.
പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ നൽകും.
ട്വിറ്ററിൽ ഇട്ട പോസ്റ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പരിക്കേറ്റവർ ചികിത്സ ലഭിച്ച് വളരെ വേഗം സുഖം പ്രാപിച്ചു തിരികെ എത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതായി വിജയ് പോസ്റ്റിൽ പറയുന്നു.















