തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വൻ സ്വര്‍ണ വേട്ട. ജീന്‍സിനുള്ളില്‍ തുന്നിച്ചേര്‍ത്ത് കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ 360 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. തമിഴ്നാട് സ്വദേശി സെന്തിൽ രാജേന്ദ്രൻ അറസ്റ്റിൽ.രണ്ട് ജീൻസുകൾക്കുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്
മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.















