ഹിജാബിൻ്റെ പേരിൽ ഭീകരാന്തരീക്ഷം; തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വഴങ്ങി വിദ്യാഭ്യാസ മന്ത്രിയും വകുപ്പും; സ്കൂളിന് മേൽ സമ്മർദ്ദം; നിയമനടപടി ശക്തമാക്കി പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിജാബിന്റെ പേരിൽ ഭീകരാന്തരീക്ഷം; തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വഴങ്ങി വിദ്യാഭ്യാസ മന്ത്രിയും വകുപ്പും; സ്കൂളിന് മേൽ സമ്മർദ്ദം; നിയമനടപടി ശക്തമാക്കി പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2025, 09:46 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഹിജാബിന്റെ പേരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ നിയമനടപടി ശക്തമാക്കി പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ. സംഭവത്തിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടികളിലേക്ക് കടന്നിട്ടില്ല. ഹിജാബ് ധരിച്ചുതന്നെ വിദ്യാർഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കാൻ ഉന്നതതലത്തിൽ സ്കൂൾ അധികൃതർക്ക് മേൽ സമ്മർദ്ദവുമുണ്ട്. ഹിജാബ് വിവാദം കൃത്യമായ ആസൂത്രണത്തോടെയാണ് എന്ന് സ്കൂൾ മാനേജ്മെന്റും പിടിഎയും ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങൾ.

കഴിഞ്ഞ ദിവസം വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണവും ഇതാണ് വ്യക്തമാക്കുന്നത്.  കുട്ടികൾക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാം, അത് അവരുടെ സ്വാതന്ത്രമാണ്, വസ്ത്രത്തിന്റെ കാര്യത്തിൽ സ്കൂൾ മാനേജ്മെൻ്റുകൾ ഇടപെടാൻ പാടില്ലെന്ന വിചിത്ര വാദമാണ് വിദ്യാഭ്യാസമന്ത്രിയുടെ ഭാ​ഗത്ത് നിന്നുമുണ്ടായത്. മതമൗലികവാദികളുടെ ലക്ഷ്യത്തിന് വിദ്യാഭ്യാസമന്ത്രിയും വകുപ്പും കൂട്ടുനിൽക്കുകയാണ് എന്നാണ് സൂചന.

എസ്ഡിപിഐ തൃപ്പുണ്ണിത്തുറ മണ്ഡലം വൈസ് പ്രസിഡന്റാണ് സ്കൂളിൽ വന്ന് പ്രശ്നമുണ്ടാക്കിയതെന്ന് പിടിഎ പ്രസിഡന്റ് ജോഷി പറഞ്ഞു. അവർ സ്കൂളിൽ എത്തി ആക്രോശിക്കുകയായിരുന്നു. ഇത് കണ്ട് കുട്ടികൾ ശരിക്കും ഭയന്നു.

30 വർഷമായി  നല്ലരീതിൽ പ്രവ‍ർത്തിക്കുന്ന സ്കൂളാണിത്. അതിന്റെ വിശ്വസ്യത തകർക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് പ്രദേശത്തുളള ആർക്കും മനസ്സിലാകും. കൃത്യമായി ആ കുട്ടിയെ ബ്രെയിൻ വാഷ് ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ കുഞ്ഞുങ്ങളെ ഉപയോ​ഗിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം.

കുട്ടിയെ ഇപ്പോൾ തന്നെ കയറ്റണമെന്നാണ് എഇഒയും ഡിഇഒയും  പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നടക്കം വിളി വന്നിട്ടുണ്ട്.  അം​ഗീകാരം  റദ്ദാക്കുമെന്ന് പോലും ഭീഷണിയുണ്ട്. പൊതുസമൂഹം ഇത് തിരിച്ചറിയണമെന്നും പിടിഎ പ്രസിഡൻറ് പറഞ്ഞു.

സ്കൂളിൽ ആദ്യമായാണ് ഇത്തരം ഒരു പ്രശ്നമെന്ന് രക്ഷിതാക്കൾ ജനം ടിവിയോട് പറഞ്ഞു. ഇത്രയും മാസം ഇല്ലാത്ത പ്രശ്നം പെട്ടെന്ന് ക്രിയേറ്റ് ചെയ്തത് പ്രത്യേക അജണ്ട മുന്നിൽ വച്ചായിരിക്കണം. ഒരു സീൻ ക്രിയേറ്റ് ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം. അതിൽ ഒരു സംശയവുമില്ല. നന്നായി പ്രവർത്തിക്കുന്ന സ്കൂളിന് ചീത്ത പേരുണ്ടാക്കാനാണ് ശ്രമമെന്ന് രക്ഷിതാവ് പറഞ്ഞു. സമ്മർദ്ദം പ്രയോ​ഗിച്ച് ഹിജാബ് അടിച്ചേൽപ്പിക്കാനാണ് നീക്കമെങ്കിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പിടിഎ ഭാരവാഹികൾ വ്യക്തമാക്കി.

Tags: schoolHijab issueKochi issue
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies