ചരിത്രക്കുതിപ്പിൽ സ്വർണവില. സ്വർണം പവന് 2,400 രൂപ വർദ്ധിച്ച് 94,360 രൂപയായി. ഇന്ന് ഗ്രാമിന് 300 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. പണിക്കൂലി, ജിഎസ്ടി, ഹോൾ മാർക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവൻ വാങ്ങാൻ ഒരു ലക്ഷം രൂപയിൽ കൂടുതൽ നൽകേണ്ടി വരും. 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 250 രൂപ ഉയർന്ന് 9,700 രൂപയായി.
സെപ്റ്റംബർ 9 ന് നാണ് സ്വർണവില എൺപതിനായിരം കടന്നത്. സെപ്റ്റംബർ 13 ന് 81,500 രൂപയായിരുന്നു വില. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സ്വർണത്തിന് 15,000 രൂപയോളമാണ് കൂടിയത്.
അന്താരാഷ്‌ട്രതലത്തിൽ ഉണ്ടാകുന്ന മാറ്റം ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വർദ്ധനയ്‌ക്ക് കാരണം. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തും എന്നാണ് സൂചന. ഇതാണ് വിലക്കയറ്റത്തിന് കാരണം എന്നാണ് നിഗമനം. ഇനിയും വില ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.















