ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ അല്പശി ഉത്സവം: 21 ന് കൊടിയേറ്റ് , മുറജപത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ അല്പശി ഉത്സവം: 21 ന് കൊടിയേറ്റ് , മുറജപത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2025, 04:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് 21 ന് കൊടിയേറും. കൊടിയേറ്റിനു പിന്നാലെ രാത്രി 8.30ന് പൊന്നുംശീവേലി ഉണ്ടായിരിക്കും. ചിത്തിര ആട്ടത്തിരുനാളും 21 നാണ്. ഉത്സവത്തിനു മുന്നോടിയായി താന്ത്രികാചാര്യ പ്രകാരമുള്ള മണ്ണുനീര് കോരല്‍ ചടങ്ങ് ഇന്ന് വൈകിട്ട് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തില്‍ നടക്കും. ഉത്സവത്തിനുള്ള മുളയീടുപൂജയും ഇതോടൊപ്പം തുടങ്ങും.

19 ന് ബ്രഹ്മകലശം നടക്കും. ദീപാവലിനാളായ 20 ന് ബ്രഹ്മകലശാഭിഷേകം. 28ന് രാത്രി വലിയ കാണിക്ക. 29 ന് രാത്രി 8.30ന് പള്ളിവേട്ട. 30 ന് വൈകീട്ട് ശംഖുംമുഖത്ത് ആറാട്ടു നടക്കും. സ്വര്‍ണഗരുഡ വാഹനത്തിലാണ് പള്ളിവേട്ടയ്‌ക്കും ആറാട്ടിനും ശ്രീപദ്മനാഭസ്വാമിയെ എഴുന്നള്ളിക്കുന്നത്. നരസിംഹമൂര്‍ത്തി, തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളും നഗരത്തിലെ മറ്റു നാല് ക്ഷേത്രങ്ങളില്‍നിന്നുള്ള ആറാട്ടുവിഗ്രഹങ്ങളും ചേര്‍ന്ന് കൂടിയാറാട്ടാണ് ശംഖുംമുഖത്തു നടക്കുന്നത്.

അഭിഷേകവും പൂജയും കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത് ഘോഷയാത്ര രാത്രിയോടെ ക്ഷേത്രത്തിലെത്തി ഉത്സവ സമാപനമായി കൊടിയിറക്ക് പൂജ നടക്കും. 31 ന് രാവിലെ ആറാട്ട് കലശവും ഉണ്ടായിരിക്കും.

ഇതിനുപുറമേ ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഇതിന്റെ ഭാഗമായി പദ്മതീര്‍ഥക്കുളം വൃത്തിയാക്കുന്നതിനായി മീനുകളെ പിടിച്ചുമാറ്റി. വിവിധ ഇനം മീനുകളെയാണ് ഇന്നലെ രാവിലെ വല ഉപയോഗിച്ച് പിടികൂടി നെയ്യാര്‍ ഡാമിലും അരുവിക്കര റിസര്‍വോയറിലും നിക്ഷേപിച്ചത്.

Tags: Sree Padmanabha Swamy Temple
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies