സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ജയന്തി: റണ്‍ ഫോര്‍ യൂണിറ്റിയില്‍ ഭാഗമാകണം: പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ജയന്തി: റണ്‍ ഫോര്‍ യൂണിറ്റിയില്‍ ഭാഗമാകണം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2025, 01:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഭാരതത്തിന്റെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മദിനമായ ഒക്ടോബര്‍ 31ന് നടക്കുന്ന റണ്‍ ഫോര്‍ യൂണിറ്റിയില്‍ ഭാഗമാകാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിന്റെ 127-ാം പതിപ്പില്‍ സംസാരിക്കവെയാണ് സര്‍ദാര്‍ പട്ടേലിനെ പ്രധാനമന്ത്രി അനുസ്മരിച്ചത്.

സര്‍ദാര്‍ പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികം രാജ്യം മുഴുവന്‍ ആഘോഷിക്കുമെന്നും ഒക്ടോബര്‍ 31നായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം അന്ന് നടക്കുന്ന ഏകതാ ദിന പരേഡിന് സാക്ഷ്യം വഹിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥി, അഭിഭാഷകന്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാഘട്ട ങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച മഹാനായിരുന്നു പട്ടേല്‍. നിയമരംഗത്ത് കൂടുതല്‍ അംഗീകാരം നേടാമായിരുന്നുവെങ്കിലും അദ്ദേഹം ഗാന്ധിജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്റെ ജീവിതം പൂര്‍ണ്ണമായും സ്വാതന്ത്ര്യ പ്രസ്ഥാനത്തിനായി സമര്‍പ്പിക്കുകയായിരുന്നു. ഖേഡ സത്യാഗ്രഹം മുതല്‍ ബോര്‍സാദ് സത്യാഗ്രഹം വരെയുള്ള നിരവധി സമരങ്ങളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഓര്‍മ്മിക്കപ്പെടുന്നു. അഹമ്മദാബാദ് മുനിസിപ്പാലിറ്റിയുടെ തലവനായിരുന്ന കാലം ചരിത്രപരമായിരുന്നു. ശുചിത്വത്തിനും സദ്ഭരണത്തിന് അദ്ദേഹം മുന്‍തൂക്കം നല്‍കി. ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് നാം എപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ശ്രമങ്ങള്‍ നടത്തി. ഒക്ടോബര്‍ 31ന് രാജ്യമെമ്പാടും നടക്കുന്ന റണ്‍ ഫോര്‍ യൂണിറ്റിയില്‍ ഒന്നിച്ച് പങ്കെടുക്കണം. ഇത് യുവാക്കളെ ബോധവല്‍ക്കരിക്കാനുള്ള അവസരമായി മാറണം. റണ്‍ ഫോര്‍ യൂണിറ്റി ഐക്യത്തെ ശക്തിപ്പെടുത്തും. ഭാരതത്തിന്റെ ഐക്യത്തിന് നേതൃത്വം നല്‍കിയ ആ മഹാനായ വ്യക്തിക്ക് നാം നല്‍കുന്ന ആത്മാര്‍ത്ഥമായ ശ്രദ്ധാഞ്ജലിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiRun for Unity
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies