സംസ്ഥാന ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; കേരളപ്പിറവി ദിനത്തിൽ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധിച്ച് എൻജിഒ സംഘ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; കേരളപ്പിറവി ദിനത്തിൽ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധിച്ച് എൻജിഒ സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2025, 06:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ കേരള എൻ ജി ഒ സംഘ് കേരളപ്പിറവി ദിനത്തിൽ സെക്രട്ടേറിയറ്റിന് മുൻപിൽ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. സംസ്ഥാന ജീവനക്കാർക്ക് സമയബന്ധിതമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതിലൂടെ ജീവനക്കാർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കുന്ന ഇടതുസർക്കാർ കണ്ണ് തുറക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധിച്ചത്.

പന്ത്രണ്ടാം ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, ലഭിക്കാനുള്ള ക്ഷാമബത്തയും, അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശികത്തുകയും നൽകുക, ലീവ് സറണ്ടർ ഉൾപ്പെടെ തടഞ്ഞുവച്ച മുഴുവൻ ആനുകൂല്യങ്ങളും പുനഃ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയവർ പത്ത് വർഷത്തെ ഭരണത്തിൽ പോലും വാക്കുപാലിക്കാതെ വഞ്ചന തുടരുകയാണ്.

17 % ക്ഷാമബത്ത കിട്ടാനുള്ളപ്പോൾ നാമമാത്ര പ്രഖ്യാപനം നടത്തിയത് ഇലക്ഷൻ തട്ടിപ്പ് മാത്രമാണ്. അതിൽപോലും 34 മാസത്തെ മുൻകാല പ്രാബല്യം നിഷേധിച്ചിരിക്കുകയാണ്. ഇതിന് മുൻപ് പ്രഖ്യാപിച്ചിട്ടുള്ളത് ഉൾപ്പടെ 15 % കുടിശിക തുകയാണ് ജീവനക്കാർക്ക് നഷ്ടപ്പെട്ടത്. കേന്ദ്ര സർക്കാർ അനുവദിക്കുന്ന തീയതിക്ക് ആനുപാതികമായി സംസ്ഥാന ജീവനക്കാർക്കും ലഭിച്ചുകൊണ്ടിരുന്ന മുൻകാല രീതി അട്ടിമറിച്ച ഇടതുസർക്കാർ സർവീസ് മേഖലയിൽ തെറ്റായ കീഴ്‌വഴക്കങ്ങളാണ് അടിച്ചേൽപ്പിക്കുന്നത്.

പന്ത്രണ്ടാം ശമ്പളപരിഷ്കരണം മുടങ്ങി 15 മാസങ്ങൾ പിന്നിട്ട സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ബി എം. എസ് ദേശീയ സമിതി അംഗം കെ. കെ. വിജയകുമാർ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ്‌ ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന ട്രഷറർ സജീവൻ ചത്തോത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനിതാ രവീന്ദ്രൻ, കെ. ജി ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി റ്റി. എൻ രമേശ്‌ എന്നിവർ പ്രസംഗിച്ചു.

Tags: ThiruvananthapuramKERALAPIRAVINGO Sangh
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies