ലക്നൗ: മത തീവ്രവാദ പ്രവർത്തനത്തിൽ ഉത്തർപ്രദേശിൽ മുസ്ലിം പണ്ഡിതനെതിരെ കേസ്. മൗലവി ഷംഷുൽ ഹൂദാഖാൻ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. യുകെയുടെ പൗരത്വം നേടിയിട്ടുള്ള മൗലവി ഇപ്പോൾ ലണ്ടനിലാണ് താമസം. പാകിസ്താനിലെയും ജമ്മു-കശ്മീരിലെയും മതതീവ്രവാദികളുമായി ബന്ധമുണ്ടെന്നതാണ് ഉത്തർപ്രദേശ് എടിഎസിന്റെ പ്രധാന കണ്ടെത്തൽ.
ഉത്തർപ്രദേശ് എടിഎസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയെ ഇസ്ലാമികവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷംഷുൽ ഹൂദാഖാൻ പ്രവർത്തിച്ചിരുന്നത്. ഇയാൾ പതിവായി പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്
റസാ ഫൗണ്ടേഷൻ എന്ന എൻജിഒ മുഖേന സ്വീകരിച്ചിരുന്ന വിദേശഫണ്ട് മതതീവ്രവാദ പ്രവർത്തനത്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. വിദേശത്ത് നിന്നും ഫണ്ട് എത്തിക്കാൻ ഇടനിലക്കാരനായും ഇയാൾ പ്രവർത്തിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എൻജിഒയുടെ രജിസ്ട്രേഷൻ റദ്ദാക്കി.
ഹൂദാഖാൻ സ്ഥാപിച്ച അസംഘട്ട്, ഖലിലാ ബാദ് എന്നിവിടങ്ങളിലെ മദ്രസകൾ യുപി സർക്കാർ അടച്ചുപൂട്ടി. കൂടാതെ ഇവയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. സന്ത് കബീർ നഗർ ജില്ലയിലെ ഖലീലാബാദ് പൊലീസ് സ്റ്റേഷനിലാണ് ഷംഷുൽ ഹൂദാഖാനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.















