ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ യുവ മോഡലിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. സാഗർ സ്വദേശിനിയായ 21 കാരി ഖുഷ്ബു അഹിർവാശിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഖുഷ്ബുവിന്റെ ലിവ്-ഇൻ പങ്കാളി കാസിം അഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കാസിമിനൊപ്പം ഉജ്ജയിനിലേക്ക് പോയ യുവതിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഡയമണ്ട് ഗേൾ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് യുവതി ശ്രദ്ധനേടിയത്. ഖുഷ്ബുവിന്റെ മൃതദേഹം വെള്ള ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ റോഡരികിലാണ് കണ്ടെത്തിയത്. ശരീരത്തിൽ നിറയെ മുറിവുകളും അടിയേറ്റ പാടുകളുമുണ്ട്. രഹസ്യഭാഗത്തും ക്രൂരനായ പീഡനത്തിന്റെ പരിക്കുകളുണ്ട്.
തന്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഖുഷ്ബു വിന്റെ അമ്മ ലക്ഷ്മി അഹിർവാർ രംഗത്തെത്തി. മാസങ്ങൾക്ക് മുമ്പാണ് മകൾ കാസിമുമായി അടുത്തത്. പിന്നാലെ അവർ ഒന്നിച്ച് താമസം തുടങ്ങി. മതം മാറിയാലേ വിവാഹം കഴിക്കൂ എന്ന് അവൻ പറഞ്ഞു. മതം മാറാൻ വിസമ്മതിച്ചതിന്റെ പേരിൽ പീഡിപ്പിച്ചിരുന്നു. കാസിമിന്റെ പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് സംശയിക്കുന്നതായി കുടുംബം പറഞ്ഞു.
അന്വേഷണം തുടരുകയാണെന്നും ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഖജൂരി പൊലീസ് സ്റ്റേഷനിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലപാതകം, ആക്രമണം, ലൈംഗിക കുറ്റകൃത്യം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.















