തിരുവനന്തപുരം: ബീഹാർ തിരഞ്ഞെടുപ്പിൽ രാഹുലും മഹാസഖ്യവും കനത്ത പരാജയമാണ് ഏറ്റുവാങ്ങുന്നത്. ബിജെപിയുടെ നേതൃത്വത്തിലുളള എൻഡിഎ സഖ്യം വിജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.
സംസ്ഥാനത്ത് 190 ലധികം മണ്ഡലങ്ങളിൽ എൻഡിഎ സഖ്യം വിജയം ഉറപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസും സഖ്യവും വീണ്ടും വീണ്ടും തോൽക്കുന്നത് വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കുന്നുണ്ട്.
രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും രാഹുലിനെ പരിഹസിച്ച് രംഗത്തെത്തി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ” വോട്ട് ചോരി ഏറ്റില്ല ഗയ്സ്. പവർപോയിന്റ് പ്രസന്റേഷന് പ്രതീക്ഷിച്ച പെവർ വന്നില്ല ഗയ്സ്. ജെൻ സീയും തേച്ചു ഗയ്സ്. ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം ഗയ്സ്. ” – എന്നാണ് ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചത്.















