എറണാകുളം : ഷെയ്ന്‍ നിഗം നായകനായ ഹാൽ സിനിമാ സെൻസർ വിവാദത്തിൽ നിർമ്മാതാക്കൾക്ക് തിരിച്ചടി. ധ്വജ പ്രണാമം ,ആഭ്യന്തര ശത്രുക്കൾ, ഗണപതി വട്ടം ,സംഘം കാവലുണ്ട് എന്നീ സംഭാഷണങ്ങൾ സിനിമയിൽ ഉപയോഗിക്കാൻ പാടില്ലെന്നു നിർദേശം.
ബീഫ് ബിരിയാണി കഴിയ്‌ക്കുന്ന രംഗം ഒഴിവാക്കണമെന്നും രാഖി മറയ്‌ക്കണമെന്നും ഹൈക്കോടതി വിധിയിലുണ്ട്. കോടതി രംഗങ്ങളിൽ ചിലതിലെ സംഭാഷണങ്ങളും ഒഴിവാക്കണം, അതിനു ശേഷം റീ എഡിറ്റ് ചെയ്ത പതിപ്പ് സെൻസർ ബോർഡിന് സമർപ്പിക്കണം.
രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ പ്രദർശനാനുമതി സംബന്ധിച്ച് സെൻസർ ബോർഡ് തീരുമാനവും എടുക്കണം എന്നും നിർദേശമുണ്ട്. നിര്‍മാതാക്കളുടെ ആവശ്യപ്രകാരം സിനിമ കണ്ട ശേഷമാണ് ജസ്റ്റീസ് വി.ജി അരുണിന്റെ ഉത്തരവ്. സെന്‍സര്‍ ബോര്‍ഡ് സിനിമക്ക് 19 വെട്ട് നിര്‍ദേശിച്ചെങ്കിലും കോടതി അനുവദിച്ചില്ല.















