ഹരിപ്പാട് : രമേശ് ചെന്നിത്തലയുടെ തട്ടകത്ത് കോൺഗ്രസ് വാർഡ് കമ്മറ്റി ഒന്നാകെ ബി.ജെ പിയിൽ ചേർന്നു.
രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് നഗരസഭയിലെ 27ആം വാർഡ് കമ്മറ്റി ആണ് മുഴുവനായി ബിജെപിയിൽ ചേർന്നത്. പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ നായരുടെ നേതൃത്തിലായിരുന്നു ദേശീയതയിലേക്കുള്ള ചുവടു മാറ്റം.
55 ബൂത്ത് കമ്മറ്റി പ്രസിഡൻറ് രാജൻ ജോൺ, വർഗീസ്. വി കെ. സുരേന്ദ്രൻ, പത്മനാഭൻ പിള്ള, . ആർ.ഗോപാലകൃഷ്ണൻ നായർ, . മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ബിജെപി ആലപ്പുഴ സൗത്ത് ജില്ല സെക്രട്ടറി കെ. എസ്സ് വിനോദ് പ്രവർത്തകരെ ഷാളണിയിച്ച് സ്വീകരിച്ചു.















