ആലപ്പുഴ : സി.പി.എം പ്രവർത്തകനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ കോൺഗ്രസ് പ്രവർത്തകന്റെ ഭാര്യ സി.പി.എം സ്ഥാനാർത്ഥി. ആലപ്പുഴ ആറാട്ടുപുഴ പഞ്ചായത്ത് ഒന്നാം വാർഡിലാണ് രക്തസാക്ഷിയെ മറന്ന് സി.പിഎം സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.
സി.പി.എം പ്രവർത്തകനായിരുന്ന ഭദ്രനെ കുത്തിക്കൊന്ന കേസിൽ രംഗനും അച്ഛൻ പൊടിയനുമായിരുന്നു മുഖ്യ പ്രതികൾ. രംഗന്റെ ഭാര്യ പ്രസീദയെയാണ് സി.പി.എം ആറാട്ടുപുഴ ഒന്നാം വാർഡിൽ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുന്നത്. സി പി എം പ്രവർത്തകരുടെ എതിർപ്പ് മാനിക്കാതെയാണ് ‘ ഒരു വിഭാഗം പ്രസീതയെ സ്ഥാനാർത്ഥിയാക്കിയത്. ഭദ്രൻ കൊലക്കേസിൽ പൊടിയൻ കുറ്റമേറ്റതോടെ രംഗനെ കോടതി വെറുതെ വിട്ടിരുന്നു. ഇതാണ് പ്രസീതയുടെ സ്ഥാനാർത്ഥിത്വത്തിന് പാർട്ടി പറയുന്ന ന്യായീകരണം.















