SIR... പിടിക്കപ്പെടുമോ എന്ന് ഭയം; ബംഗ്ലാദേശി റോഹിംഗ്യകൾ കൂട്ടത്തോടെ ഇന്ത്യ വിടുന്നു; ബം​ഗാളിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ നീണ്ട ക്യൂ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

SIR… പിടിക്കപ്പെടുമോ എന്ന് ഭയം; ബംഗ്ലാദേശി റോഹിംഗ്യകൾ കൂട്ടത്തോടെ ഇന്ത്യ വിടുന്നു; ബം​ഗാളിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ നീണ്ട ക്യൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2025, 04:08 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശി റോഹിംഗ്യകൾ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതായി റിപ്പോർട്ട്. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) ആരംഭിച്ചതിന് പിന്നാലെയാണിത്. ദക്ഷിണ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ  കുടിയേറ്റം വ്യാപകമാണ്. ഇതിൽ ഭൂരിഭാ​ഗത്തിനെയും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോ​ഗിച്ച് മമതയും തൃണമൂൽ കോൺ​ഗ്രസും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്ഐആർ പൂർത്തിയാകുന്നതോടെ പിടിക്കപ്പെടുമോ എന്ന് പേടിച്ചാണ് ഇവർ കൂട്ടത്തോടെ സ്ഥലം വിടുന്നത്. വോട്ടര്‍ലിസ്റ്റിന്റെ പ്രത്യേക തീവ്ര പുനപരിശോധനയായ എസ് ഐ ആര്‍ നടത്തുന്നതിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്ന് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക എന്നതുംകൂടിയാണ്.

നോർത്ത് 24 പർഗാനാസ്, മുർഷിദാബാദ്, മാൾഡ ജില്ലകളിലെ അതിർത്തി വഴിയാണ് തിരിച്ചു പോക്ക്. രണ്ട് വർഷങ്ങളെ അപേക്ഷിച്ച് സമീപ ദിവസങ്ങളിൽ തിരിച്ചുപോക്ക് ഗണ്യമായ വർദ്ധിച്ചതായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു. നോർത്ത് 24 പർഗാനാസിലെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ സാധനങ്ങൾ കുത്തി നിറച്ച ബാ​ഗുകളുമായി ആളുകളുടെ നീണ്ട ക്യൂ ഉണ്ട്. ഇതിൽ പലരും വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശി പൗരന്മാരാണ്. ഇക്കാര്യം അവർ തന്നെ പരസ്യമായി സമ്മതിക്കുന്നുമുണ്ട്.

കർശന പരിശോധനയ്‌ക്ക് ശേഷമാണ് ബം​ഗ്ലാദേശി പൗരൻമാരെ തിരിച്ച് അയക്കുന്നത്. ബയോമെട്രിക് സ്ക്രീനിംഗ്, വിശദമായ ചോദ്യം ചെയ്യൽ, ക്രിമിനൽ പശ്ചാത്തല പരിശോധന എന്നിവ നടത്തുന്നുണ്ട്. കാരണം അവര്‍ ഇവിടെ കുറ്റം ചെയ്തിട്ട് ഓടിപോകുന്നതോ അല്ലെങ്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു മതമൗലികവാദിയോ ഭീകരവാദിയോ അംഗമോ ആകാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവിൽ ലഭ്യമായ ഡാറ്റായുമായി ബയോമെട്രിക് വിശദാംശങ്ങൾ ഒത്തുനോക്കും. ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അവരെ സംസ്ഥാന പൊലീസിന് കൈമാറും. അല്ലാത്തവരെ ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡിന് കൈമാറുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Tags: bengladeshboarderillegal migrant
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies