ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിലെ മാസ്റ്റർ മൈൻഡായ ‘ഉകാസ’ കർണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലെന്ന് നിഗമനത്തിൽ അന്വേഷണ സംഘം. വൈറ്റ് കോളർ ഭീകര മൊഡ്യൂളിനെ വിദേശത്ത് നിന്നും നിയന്ത്രിച്ചയാളാണ് ‘ഉകാസ’.
ബെംഗളൂരു, രാമേശ്വരം കഫെ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തിയ പ്രതികളുടെ നിയന്ത്രിച്ചതും ഇയാളായിരുന്നു.
ഉകാസ എന്ന കോഡിൽ അറിയപ്പെടുന്ന മുഹമ്മദ് ഷാഹിദ് ഫൈസലിന്റെ വീട് ബെംഗളൂരുവിലാണ് സ്ഥിതി ചെയ്യുന്നത്. എഞ്ചിനിയറിംഗ് ബിരുദധാരിയായ ഇയാൾ 2012 ലാണ് രാജ്യം വിട്ടത്. ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊലീസിന്റെ റഡാറിലുണ്ടെന്ന് മനസിലാക്കിയതിന് തുടർന്ന് 28 മത്തെ വയസ്സിലാണ് വിദേശത്ത് കടന്നത്. പാകിസ്ഥാനിൽ എത്തിയ ഇയാൾ ഭീകരസംഘടകളുടെ ഭാഗമായി പ്രവർത്തിച്ചു. പിന്നീട് കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇയാളുടെ പേര് ഉയർന്നു വന്നിരുന്നു. കോയമ്പത്തൂരിലെ ചാവേറും സ്ഫോടക വ്സതുക്കളുമായി കാർ ഇടിച്ചു കയറ്റുകയായിരുന്നു. ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന ആക്രമണത്തിന് സമാനമായിരുന്നു ഇത്. കേസിൽ മുഹമ്മദ് ഷാഹിദ് ഫൈസലും പ്രതിയാണ്
മുഹമ്മദ് ഷാഹിദ് ഫൈസൽ വർഷങ്ങൾക്ക മുൻപ് തന്നെ എൻഐഎയുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഭീകരാക്രണത്തിന് പിന്നിലെയാണ് ‘ഉകാസ’ എന്ന കോഡ് പുറത്തുവന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മുഹമ്മദ് ഷാഹിദ് ഫൈസലാണ് ഉകാസ എന്ന് എൻഐഎ കണ്ടെത്തിയത്.
സ്ഫോടക വസ്തുക്കളുമായി പിടിയിലായ അൽഫലാഹ് സർവകാശാലയിലെ ഡോക്ടർ മുസമ്മിൽ ഷഹീദ് അഫ്ഗാൻ വഴി തുർക്കിയിൽ എത്തിയത് ഉകാസയെ കാണാനായിരുന്നു. മുസമ്മിൽ നിന്നാണ് ഉകാസയെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. യാത്രയ്‌ക്കുള്ള ഒരുക്കങ്ങൾ നടത്തിയതും ഉകാസയായിരുന്നു എന്നാണ് റിപ്പോർട്ട്. ബോംബ് നിർമിക്കുന്ന 40 ൽ അധികം വീഡിയോകൾ ഉകാസ മുസമ്മിലിന് അയച്ചു നൽകിയിരുന്നു.















