പാലക്കാട്: വി.കെ.ശ്രീകണ്ഠനും മാധ്യമങ്ങൾക്കും എതിരെ പാലക്കാട് നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ രംഗത്തു വന്നു. ഫേസ്ബുക്കിലാണ് പ്രിയാ അജയന്റെ പ്രതികരണം.
ഇന്ന് രാവിലെ വാർത്താസമ്മേളനത്തിൽ പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ പ്രിയ അജയനെ കോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. അതിനു മറുപടിയായിട്ടാണ് എന്നും പ്രസ്ഥാനത്തിനൊപ്പം എന്ന് പ്രിയ അജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
പ്രിയ അജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.
ചില വാർത്തകൾ കേട്ടു ചിരി വന്നു.എന്നെ കുറിച്ച് എഴുതുന്നവർക്ക് ഒരു സത്യം ഓർമ്മപ്പെടുത്താം —ഞാൻ എന്നും BJP-RSS എന്ന എന്റെ പ്രസ്ഥാനത്തിനൊപ്പം തന്നെയാണ്
ചിലർ സ്വപ്നം കാണാം,ചിലർ പ്രചരണം നടത്താം —പക്ഷേ ഞാൻ BJP-യോടൊപ്പം ഉറച്ചു നിൽക്കുന്നവൾ.
ഇന്നലെ പറഞ്ഞ വാക്ക്,ഇന്നും അതേ ശക്തിയോടെമൂല്യങ്ങളുള്ളവർക്ക് പാർട്ടി ഒരു സ്ഥാനമല്ല, ഒരു പ്രതിജ്ഞയാണ്















