കാസർകോട്: സംസ്ഥാന സർക്കാരിന്റെ ബോധവൽക്കരണ പരിപാടി അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അമ്പത് എസ്ഡിപിഐ ഭീകരർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ രണ്ട് എസ്ഡിപിഐ ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജുമാ നിസ്കാര സമയത്ത് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകളെ ഉൾപ്പടെ കയ്യേറ്റം ചെയ്യുകയായിരുന്നു എസ്ഡിപിഐ ഭീകരർ.
സംഭവത്തിൽ നാല് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണങ്ങളുടെ വീഡിയോ സോഷ്യൽമീഡിയിയൽ പുറത്തുവന്നു. ജുമാ സമയത്ത് പരിപാടി സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ടാണ് സംഘം സ്ത്രീകൾക്ക് നേരെ പാഞ്ഞടുത്തത്. കൂടാതെ അശ്ലീലം പറയുകയും അധിക്ഷേപിക്കുകയും ചെയ്തു.















