ഹൈദരാബാദ്: തെലങ്കാനയിൽ 37 മാവോയിസ്റ്റുകൾ കീഴടങ്ങി. മൂന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയാണ് പൊലീസിന് മുന്നിൽ ആയുധങ്ങൾ വച്ച് കീഴടങ്ങിയത്. ഒളിവിൽ കഴിഞ്ഞിരുന്നവരാണ് പൊലീസിന് മുന്നിലെത്തിയത്.
59 പേർ ഇനിയും ഒളിവിലാണെന്നും കീഴടങ്ങിയവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. 31 വർഷമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു കീഴടങ്ങിയ മാവോയിസ്റ്റ് മുതിർന്ന നേതാക്കൾ. പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളാണ് ഇവർ.
സൂക്ഷിച്ചിരുന്ന നിരവധി ആയുധങ്ങളും മാവോയിസ്റ്റുകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ തെരച്ചിൽ നടന്നുവരികയാണ്. ഈ വർഷം ഇതുവരെ 465 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.















