തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെതിരായ നിലപാട് ആവർത്തിച്ചുറപ്പിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രാഹുൽ മാങ്കൂട്ടത്തലിനെതിരെ പുറത്തു വന്ന ഓഡിയോ സന്ദേശത്തിലാണ് രമേശ് ചെന്നിത്തല നിലപാട് ആവർത്തിച്ചത്. “രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതാണ്. സുധാകരൻ ഉൾപ്പടെ എല്ലാവരും ചേർന്നു എടുത്ത തീരുമാനമാണത്. പാർട്ടി പരിപാടിയിൽ രാഹുൽ എങ്ങിനെ പങ്കെടുത്തു എന്നറിയില്ല” രമേശ് ചെന്നിത്തല പറഞ്ഞു.
“രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ല. കേൾക്കേണ്ട ഏർപ്പാടൊന്നും അല്ലല്ലോ. ഓഡിയോ സന്ദേശത്തിന്റെ പേരിൽ നടപടി എടുത്ത പാർട്ടിയാണ് കോൺഗ്രസ്. പത്മകുമാറിനെതിരെയും വാസുവിനെതിരെയും നടപടി എടുക്കാൻ പിണറായിക്കും എം.വി. ഗോവിന്ദനും ധൈര്യമുണ്ടോ” രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.
ഇവർക്കെതിരെ നടപടി എടുക്കാത്തത് പേടിച്ചിട്ടാണ്. കാരണം മന്ത്രിമാർ ഉൾപ്പടെ അകത്തു പോകും. അമ്പല കൊള്ളക്കാരാണ് സിപിഐഎമ്മുകാരെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പത്മകുമാർ പറഞ്ഞ ദൈവം പിണറായി ആയിരിക്കുമെന്നും കാരണഭൂതൻ ആണല്ലോ പിണറായി വിജയനെന്നും അദ്ദേഹം പരിഹസിച്ചു.















