തിരുവനന്തപുരം : പെൺ വേട്ടയിൽ കുടുങ്ങിയ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണം എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ.
കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക്നൽകിയ പരാതി അതീവ ഗൗരവമുള്ളതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
“രാഹുലിനെതിരെ പരാതി കൊടുക്കാൻ മടിച്ച പലരുടെയും കഥ ആഭ്യന്തര വകുപ്പിനറിയാം. ആ പെൺകുട്ടികളുടെ എല്ലാം മൊഴി എടുക്കണം.
രാഹുലിനെ രാജിവെപ്പിക്കാൻ കോൺഗ്രസ് തയ്യാറാവണം. രാഹുലിനെതിരെ പല പരാതികളും വിഡി സതീശന്റെ മുന്നിൽ എത്തിയിട്ടുണ്ട്.
അയാൾക്ക് ഒരു നിമിഷം പോലും നിയമസഭ സാമാജികനായി തുടരാൻ അർഹതയില്ല. മുഖ്യമന്ത്രി അടിയന്തരമായി നിയമ നടപിയെടുക്കണം
കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയോ എന്നല്ല വിഷയം, രാഹുൽ രാജിവെക്കണം, അന്തസുണ്ടെങ്കിൽ നേത്യത്വം രാജിവെപ്പിക്കണം”,കെ സുരേന്ദ്രൻ പറഞ്ഞു.
ഇങ്ങനെ ഒരാളെ വെച്ചിട്ടാണോ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നും കെ സുരേന്ദ്രൻ ചോദിച്ചു.
രാഹുലിന്റെ ലൈംഗിക ചൂഷണത്തിനെതിരെയാണ് യുവതി മുഖ്യമന്ത്രിക്കു പരാതി നൽകിയത്. ബന്ധുക്കൾക്കൊപ്പം സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ യുവതി സമർപ്പിച്ചതായാണ് വിവരം.















