ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ ഇമാമും സഹായികളുമാണ് പിടിയിലായത്. സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഫോണിൽ നിന്നാണ് ഇമാമിനെ കുറിച്ച് നിർണ്ണായക വിവരങ്ങൾ എൻഐഎക്ക് ലഭിച്ചത്.
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നിന്നും അതിസാഹസികമായാണ് മൗലാന മുഹമ്മദ് അസിം ഖാസ്മിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ബൻഭൂൽപുരയിൽ ബിലാലി പള്ളിയിലെ ഇമാം ആണ് ഇയാൾ. പുലർച്ചെ 2.20 ഓടെയാണ് അന്വേഷണ സംഘം ഇമാമിന്റെ വീട്ടിൽ എത്തിയത്. അറസ്റ്റിനെ തുടർന്ന് പ്രദേശത്ത് സംഘർഷമുണ്ടായി. പിന്നാലെ ബൻഭൂൽപുരിലെ പള്ളിക്കും ഇമാമിന്റെ വസതിക്കും ചുറ്റും സുരക്ഷ സേനയെ വ്യന്യസിച്ചിരിക്കുകയാണ്.
ഡോ. ഉമർ നബിയുമായും അൽ ഫലാഹ് ഭീകര മൊഡ്യൂളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഇമാമിനെ വിശദമായി ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.















