കൊല്ലം: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് UDF സ്ഥാനാർഥിയുടെ സ്ഥാനാർഥിത്വം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. എൻ ഡി എ സ്ഥാനാർഥി അഡ്വ ജി ജയകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
ഐ എച്ച് ആർ ഡി സ്ഥിരം ജീവനക്കാരനായ യുഡിഫ് സ്ഥാനാർഥി രവി മൈനാഗപ്പള്ളിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള യോഗ്യത ചോദ്യം ചെയ്തു കൊണ്ടാണ് റിട്ട് ഫയൽ ചെയ്തത്. ശാസ്താം കോട്ട ബ്ലോക്ക് പഞ്ചായത്ത് കടപ്പാ ഡിവിഷനിലെ UDF സ്ഥാനാർഥിയാണ് രവി മൈനാഗപ്പള്ളി
സ്ഥാനാർഥിക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്നും അത് നാമനിർദേശ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
ഹൈക്കോടതി കേസ് പരിഗണിച്ച് വാദം കേൾക്കാനായി മാറ്റി വച്ചു.















