കൊൽക്കൊത്ത : ബാബറിന്റെ പേരിൽ പള്ളി പണിയാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി പ്രസ്താവിച്ചു.
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ബാബറിന്റെ പേര് എഴുതപ്പെടില്ല. പക്ഷെ പശ്ചിമ ബംഗാളിൽ മമത ബാനർജി അധികാരത്തിൽ തുടർന്നാൽ ബാബറിന്റെ പേര് എഴുതപ്പെടും.
അതിനാൽ പശ്ചിമ ബംഗാളിൽ അടുത്ത തെരെഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലേറ്റണമെന്നും അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.















