പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ ആസൂത്രകനും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ വാർഡിൽ ബിജെപിക്ക് മിന്നും ജയം. ആറന്മുള പഞ്ചായത്തിലെ ഏഴാം വാർഡായ ആറന്മുളയിലാണ് എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എൻഡിഎ വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥി ഉഷ ആർ നായറാണ് 212 ഭൂരിപക്ഷത്തിൽ വിജയക്കൊടി പാറിച്ചത്.
ബിജെപി സ്ഥാനാർത്ഥിയായ ഉഷ 411 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായ രമാദേവി 199 വോട്ട് നേടി. എൽഡിഎഫ് സ്ഥാനാർത്ഥി 180 വോട്ടും നേടിയിരിക്കുകയാണ്.
ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാർ നൽകിയ ജാമ്യാപേക്ഷ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ പത്മകുമാറിന് ജാമ്യം നൽകിയാൽ അത് കേസിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതിലും, രേഖകളില്‍ ചെമ്പെന്ന് തിരുത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ പത്മകുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.















