പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പരസ്യമായി മീശവടിച്ച് ഒരു സിപിഎം പ്രവർത്തകൻ. ബെറ്റിൽ തോറ്റതിനെ തുടർന്നാണ് മീശവടിച്ചത്. പത്തനംതിട്ട നഗരസഭയിൽ എൽഡിഎഫ് ഭരണപിടിക്കുമെന്നായിരുന്നു സിപിഎം പ്രവർത്തകൻ ബാബു വർഗീസിന്റെ ആത്മവിശ്വാസം.
ഫലം വന്നതോടെ കനത്ത തോൽവിയാണ് പാർട്ടിക്കുണ്ടായത്. തോറ്റാൽ മീശ വടിക്കുമെന്നായിരുന്നു പന്തായം. ഫലം വന്നതിന് പിന്നാലെ പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ വച്ച് പരസ്യമായി മീശവടിക്കുകയായിരുന്നു ബാബു വർഗീസ്.















