തിരുവനന്തപുരം: ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. ജീവനക്കാരായ രാജി, സിമി എന്നിവർക്കും ചായ കുടിക്കാൻ എത്തിയ ഒരാൾക്കുമാണ് പരിക്കേറ്റത്.
ചായ തയാറാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴാണ് അപകടമുണ്ടായത്. ഗ്യാസ് ലീക്കായതിനാലാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്ന് പേരുടെയും നില ഗുരുതരമെന്നാണ് വിവരം.
ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.















