ബെംഗളൂരു: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. മൈസൂരിന് സമീപം നഞ്ചൻഗുഡിൽ വച്ചായിരുന്നു സംഭവം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്.
40 ലധികം ആളുകളാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരെ ഉടൻ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ബസിന്റെ മുൻ ഭാഗത്താണ് ആദ്യം തീപടർന്നത്. പിന്നിൽ വരുന്ന വാഹനത്തിലെ യാത്രക്കാരാണ് പുക ഉയരുന്നത് കണ്ടത്. ബസ് പൂർണമായും കത്തിനശിച്ചു.















