എറണാകുളം : ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ഹൈക്കോടതിയ്ക്ക് അതൃപ്തി.
ചില കുറ്റവാളികളെ ഒഴിവാക്കുന്നുവെന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചത്. ബോർഡ് മെമ്പർമാരായിരുന്ന വിജയകുമാർ ,ശങ്കരദാസ് എന്നിവരെ അറസ്റ്റ് ചെയ്യാഞതിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.
പഴുതടച്ച അന്വേഷണം വേണമെന്ന് പ്രത്യേക സംഘത്തിനു കോടതി മുന്നറിയിപ്പ് നൽകി.
കേസിനാസ്പദമായ സംഭവങ്ങൾ ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ മതപരമായ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു. ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തമില്ലാതെ ഇത്രയും വലിയ സ്വർണ്ണ വേട്ട നടക്കില്ല എന്നും കോടതി പറഞ്ഞു. അന്വേഷണം വലിയ തോക്കുകളിലേക്ക് നീളണമെന്നും കോടതി പറഞ്ഞു.
സ്വത്ത് സംരക്ഷിക്കേണ്ടവർ സംഹാരകരായി മാറുന്നുവെന്ന് കോടതി പരാമർശം നടത്തി. വന്‍ തോക്കുകള്‍ക്ക് രക്ഷപെടാനുള്ള പഴുതൊരുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. വീഴ്ചയില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കിയാലേ ഫലപ്രദമായ കേസ് നടത്തിപ്പ് സാധ്യമാകൂ എന്ന് കോടതി മുന്നറിയിപ്പ് നൽകി. അഴിമതിക്കേസിലെ അന്വേഷണത്തില്‍ എസ്‌ഐടി ജാഗ്രത പാലിക്കണം.
പ്രായമുണ്ടെന്നതും പ്രമേഹവും ബിപിയും ജാമ്യം നല്‍കാനുള്ള കാരണമല്ല എന്നും കോടതി പറഞ്ഞു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു, ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിലാണ് എസ്‌ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.















