ഭൂമി വിട്ടുകൊടുക്കാത്തതിന്റെ വൈരാഗ്യം തീർത്ത് കെഎസ്ഇബി: പ്രതിമാസ വൈദ്യുതി നിരക്ക് അടച്ചിട്ടും എച്ച്എംടിയുടെ ഫ്യൂസ് ഊരി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭൂമി വിട്ടുകൊടുക്കാത്തതിന്റെ വൈരാഗ്യം തീർത്ത് കെഎസ്ഇബി: പ്രതിമാസ വൈദ്യുതി നിരക്ക് അടച്ചിട്ടും എച്ച്എംടിയുടെ ഫ്യൂസ് ഊരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2025, 11:44 am IST
FacebookTwitterWhatsAppTelegram

കളമശേരി: ആവശ്യപ്പെട്ട ഭൂമി വിട്ടുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ കേന്ദ്ര പൊതു മേഖലാ സഥാപനമായ എച്ച്എംടി യോട് കേരളാ വൈദ്യതി വകുപ്പിന്റെ പ്രതികാര നടപടി. വൈദ്യുതി കുടിശിക ഇനത്തില്‍ നല്‍കാനുള്ള തുകയുടെ മറവിൽ എച്ച്എംടി യുടെ ഫ്യൂസ് കെഎസ്ഇബി ഊരി.ഇന്നലെ രാവിലെ 10നാണ് കമ്പനിക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവച്ചത്. കമ്പനിക്കൊപ്പം ക്വാര്‍ട്ടേഴ്‌സുകളിലേക്കുള്ള വൈദ്യുതിയും നിലച്ചു. കമ്പനിയിലെ സ്ഥിരം തൊഴിലാളികള്‍ക്കൊപ്പം കരാര്‍ തൊഴിലാളികളുടെയും ഉപജീവനത്തെ കാര്യമായി ബാധിക്കും.വൈദ്യുതി കുടിശിക ഇനത്തില്‍ നല്‍കാനുള്ള രണ്ട് മാസത്തെ കുടിശിക തുകയായ 35 ലക്ഷം രൂപ അടച്ചിരുന്നു. എന്നിട്ടും വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് തൊഴിലാളി യൂണിയനുകള്‍ ആരോപിച്ചു.

30 കോടിയോളം രൂപ അടയ്‌ക്കാനുണ്ടെന്നു പറഞ്ഞാണ് കെഎസ്ഇബി എച്ച്എംടിയുടെ വൈദ്യുതി വിച്ഛേദിച്ചത്. 2007 വരെയുള്ള വൈദ്യുതി കുടിശിക ഇനത്തില്‍ ഏകദേശം 14 കോടി രൂപ കെഎസ്ഇബിക്ക് അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കുടിശിക 11 കോടി രൂപയായി പുനര്‍ നിശ്ചയിക്കപ്പെട്ടിരുന്നു. ഈ തുകയില്‍ 8.5 കോടി രൂപ മൂലധന കുടിശികയായും 2.5 കോടി രൂപ പലിശയായും വിഭജിക്കാന്‍ ധാരണയായിരുന്നു.

പലിശ തുക അഞ്ച് തുല്യതവണകളായി അടയ്‌ക്കാന്‍ ധാരണ ആവുകയും ധാരണ പ്രകാരം 8.5 കോടി രൂപ മൂലധന കുടിശിക 2008 മാര്‍ച്ചില്‍ തന്നെ പൂര്‍ണമായും കെഎസ്ഇബിക്ക് അടച്ചതായും ബിഎംഎസ് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. ശേഷിച്ച പലിശ തുകയിലേക്കുള്ള ആദ്യ ഗഡുവായി 50 ലക്ഷം രൂപ അടുത്തമാസം തന്നെ അടയ്‌ക്കാന്‍ കമ്പനി തയ്യാറായെങ്കിലും പലിശ തുകയ്‌ക്ക് പകരം സ്ഥലം കൈമാറണമെന്ന വ്യവസ്ഥ കെഎസ്ഇബി മുന്നോട്ടു വച്ചതായി നേതാക്കള്‍ പറയുന്നു. ഹെഡ് ഓഫീസില്‍ നിന്നും അനുമതി ലഭിക്കുന്ന സാഹചര്യത്തില്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയാറാണെന്ന് കമ്പനി അധികൃതര്‍ കെഎസ്ഇബിയെ അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സ്ഥലത്തിന്റെ വില നിശ്ചയിക്കുന്നതില്‍ ധാരണ എത്താത്തതിനാല്‍ നടപടിക്രമങ്ങളുടെ വീഴ്ചയാല്‍ പ്രസ്തുത ഇടപാട് നീണ്ടുപോയി. ഇതിനിടയില്‍ പലിശ ഇനത്തില്‍ അടയ്‌ക്കാന്‍ നല്‍കിയ ആദ്യ ഗഡുവായ 50 ലക്ഷം രൂപ പലിശയില്‍ കണക്കാക്കുന്നതിന് പകരം തുടര്‍ മാസങ്ങളിലെ ബില്ലുകള്‍ക്ക് മുന്‍കൂര്‍ തുകയായി കെഎസ്ഇബി ക്രമീകരിച്ചതായി യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. മുന്‍പ് 70 ഏക്കര്‍ ഭൂമി വിറ്റ തുക കമ്പനിക്ക് ലഭിച്ചിരുന്നു. അതിനാല്‍ കുടിശിക തീര്‍ക്കുന്നതില്‍ മനഃപൂര്‍വ്വമായ അലംഭാവം കമ്പനിക്ക് ഉണ്ടായിരുന്നില്ല.

പ്രതിരോധ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ നിരവധി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിര്‍ണായക ഓര്‍ഡറുകള്‍ എച്ച്എംടി കമ്പനിയില്‍ നിര്‍മാണ ഘട്ടത്തില്‍ ഇരിക്കുകയാണ്. ഇവ സമയബന്ധിതമായി കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കമ്പനിക്ക് വലിയ ബാധ്യതകള്‍ വരുത്തും. പ്രതിസന്ധിഘട്ടത്തില്‍ നിന്നും കരകയറുന്ന സാഹചര്യത്തില്‍ കേന്ദ്ര പൊതുമേഖല സ്ഥാപനത്തിനുമേല്‍ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുന്നത് സ്ഥാപനത്തിന്റെ നിലനില്‍പ്പിനെയും പുനരുജ്ജീവന ശ്രമങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ബിഎംഎസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ശ്രീജേഷ് പറഞ്ഞു.

Tags: KSEBhmt
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies