ബംഗ്ലാദേശിലെ ഹിന്ദുക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ ബോളിവുഡ് താരങ്ങൾ രംഗത്തെത്തി. ഹിന്ദുവംശഹത്യ കണ്ടില്ലെന്ന് നടിക്കുന്നവർ കാപട്യക്കാരാണെന്ന് ബോളിവുഡ് നടി ജാൻവി കപൂർ പറഞ്ഞു. ഭൂഗോളത്തിന്റെ മറ്റേ ഭാഗത്ത് നടക്കുന്ന കാര്യങ്ങളോർത്ത് കരഞ്ഞു നിലവിളിക്കുന്നവർ എന്ത് കൊണ്ട് തൊട്ടടുത്തുള്ള സഹോദരൻമാരെ കണ്ടില്ലെന്ന് നടിക്കുന്നു എന്നാണ് താരത്തിന്റെ ചോദ്യം. മൗനത്തിന് വലിയ വില കൊടുക്കേണ്ടിവരും എന്നും നടി ഓർമിപ്പിച്ചു. “ദിപു ചന്ദ്ര ദാസ്” എന്ന തലക്കെട്ടോടെയാണ് നീണ്ട പോസ്റ്റ്.
‘ബംഗ്ലാദേശിൽ നടക്കുന്നത് കിരാതമാണ്. അതൊരു കൂട്ടക്കൊലയാണ്, അതൊരു ഒറ്റപ്പെട്ട സംഭവമല്ല. നമ്മുടെ സ്വന്തം സഹോദരീസഹോദരന്മാർ ചുട്ടുകൊല്ലപ്പെടുമ്പോൾ, ലോകമെമ്പാടുമുള്ള കാര്യങ്ങളെക്കുറിച്ച് നമ്മൾ കരഞ്ഞുകൊണ്ടേയിരിക്കുമെന്നും’ ജാൻവി ചൂണ്ടിക്കാട്ടി.
എല്ലാവരുടെയും കണ്ണുകൾ ബംഗ്ലാദേശ് ഹിന്ദുക്കളിലേക്ക് എന്ന പോസ്റ്ററോടെയാണ് നടി കാജർ അഗർവാൾ ഐക്യാദാർഢ്യം പ്രകടിപ്പിച്ചത്. ഹിന്ദുക്കളെ ഉണരൂ, നിശബ്ദത നിങ്ങളെ രക്ഷിക്കില്ല,” എന്ന് തലക്കെട്ടട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
‘ ഗാസയിലോ പലസ്തീനിലോ എന്തെങ്കിലും സംഭവിക്കുമ്പോൾ എല്ലാവരും മുന്നോട്ട് വരും, എന്നാൽ ബംഗ്ലാദേശിൽ ഒരു ഹിന്ദു കൊല്ലപ്പെടുമ്പോൾ ആരും മുന്നോട്ട് വരാത്തത് വളരെ സങ്കടകരമാണ്. കാലം അതിനുള്ള ഉത്തരം നൽകും,’ എന്ന് നടൻ മനോജ് ജോഷി പറഞ്ഞു















