ഉത്തരേന്ത്യയിൽ അതിശൈത്യം; കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് ; വിമാനങ്ങൾ റദ്ദാക്കി: ട്രെയിനുകൾ വൈകുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരേന്ത്യയിൽ അതിശൈത്യം; കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് ; വിമാനങ്ങൾ റദ്ദാക്കി: ട്രെയിനുകൾ വൈകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2025, 10:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുകമഞ്ഞിനെത്തുടർന്ന് ജനജീവിതം ദുരിതത്തിലാണ്.

ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച വൈകുന്നേരത്തോടെ ശക്തമായ മൂടൽമഞ്ഞ് നഗരത്തെ പുതച്ചതോടെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് റെഡ് അലർട്ടായി ഉയർത്തിയത്. കാലാവസ്ഥ വ്യതിയാനം റോഡ് , റയിൽ , വ്യോമ ഗതാഗതത്തെ ബാധിച്ചു. ഉത്തർപ്രദേശിലെ സ്കൂളുകൾ ജനവരി ഒന്ന് വരെ അടച്ചു.

കാഴ്ചപരിധി കുത്തനെ കുറഞ്ഞത് വിമാന, റോഡ്, റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലും സഫ്ദർജംഗിലും തിങ്കളാഴ്ച രാവിലെ കാഴ്ചപരിധി 50 മീറ്ററായി താഴ്ന്നു. ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട് . മറ്റു പല വിമാനങ്ങളും വൈകുന്നു. യാത്രക്കാർ എയർലൈൻ കമ്പനികളുമായി ബന്ധപ്പെടണമെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്. ട്രെയിനുകൾ വൈകി ഓടുന്നു.ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്.

ഡൽഹിയിൽ വായൂ മലിനീകരണം അതി രൂക്ഷമാണ്. വായൂ ഗുണനിലവാരം മോശം അവസ്ഥയിലാണ്. വായുനിലവാര സൂചിക (AQI) 401 രേഖപ്പെടുത്തിയതോടെ നഗരം ‘അതിതീവ്ര’ വിഭാഗത്തിലായി. വസീർപൂരിലാണ് ഏറ്റവും മോശമായ വായുനിലവാരം രേഖപ്പെടുത്തിയത് (462).24 നിരീക്ഷണ കേന്ദ്രങ്ങളിൽ വായുനിലവാരം അതിതീവ്രമായും 13 കേന്ദ്രങ്ങളിൽ ‘വളരെ മോശം’ വിഭാഗത്തിലുമാണ്.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും കനത്ത മൂടൽമഞ്ഞും താഴ്ന്ന മേഘാവൃതമായ അന്തരീക്ഷവുമാണെന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

ദല്‍ഹിയിൽ തിങ്കളാഴ്ച കുറഞ്ഞ താപനില 8.3 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില 22.5 ഡിഗ്രി സെൽഷ്യസുമായിരുന്നു. ഇത് സാധാരണയേക്കാൾ രണ്ട് ഡിഗ്രി വരെ കൂടുതലാണെങ്കിലും മൂടൽമഞ്ഞ് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

Tags: India Meteorological DepartmentFEATURED2Weather turns severe across North IndiaIMD warns of dense fog and cold wave
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies