ബോളിവുഡ് നടി നുസ്രത്ത് ബറൂച്ചയക്കെതിരെ ഇസ്ലാമിസ്റ്റുകൾ കൂട്ടത്തോടെ രംഗത്ത്. നടി മധ്യപ്രദേശിലെ ഉജ്ജൈനി ശ്രീ മഹാകാലേശ്വർ ക്ഷേത്രം സന്ദർശിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണിത്. സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണമാണ് നടി നേരിടുന്നത്. ശരിയത്ത് നിയമപ്രകാരം ഗുരുതര പാപമാണ് നടി ചെയ്തതെന്നാണ് അഖിലേന്ത്യാ മുസ്ലീം ജമാഅത്തിന്റെ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റിസ്‌വിയുടെ അഭിപ്രായം.
“നുസ്രത്ത് ബറൂച്ച ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രത്തിൽ പോയി പൂജ നടത്തി, ദർശനം നടത്തി, നെറ്റിയിൽ ചന്ദനക്കുടം തൊട്ടു. അവൾ ചെയ്ത കാര്യങ്ങളെല്ലാം ശരിയത്ത് നിയമപ്രകാരം ഗുരുതരമായ പാപമാണ്, നടി കൽമ ചൊല്ലി മാപ്പം പറയണം, മൗലാന ഷഹാബുദ്ദീൻ റിസ്‌വി ബരേൽവി പറഞ്ഞു.
ഡിസംബർ 30 നാണ് മഹാകാലേശ്വർ ക്ഷേത്രത്തിൽ നുസ്രത്ത് ബറൂച്ച ദർശനം നടത്തിയത്. ദർശനത്തിനുശേഷം നടി ഭസ്മ ആരതിയിൽ പങ്കെടുക്കുന്ന വീഡിയോയും പുറത്തുവന്നു. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ “ജയ് ശ്രീ മഹാകാൽ” എന്ന് തലക്കെട്ടോടെ ക്ഷേത്രത്തിൽ നിന്നുള്ള ഒരു ചിത്രം നുസ്രത്ത് ബറൂച്ച പങ്കിട്ടിട്ടുണ്ട്.
മുസ്ലീം ബോറ സമുദായത്തിലാണ് ജനിച്ചതെങ്കിലും , കുട്ടിക്കാലം മുതൽ തന്നെ ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ടെന്ന് നുസ്രത്ത് ബറൂച്ച ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. വൈഷ്ണോ ദേവിയും കേദാർനാഥും നിരവധി തവണ നടി സന്ദർശിച്ചിട്ടുണ്ട്.















