തിരുവനന്തപുരം: ജോലി കഴിഞ്ഞ മടങ്ങിയ യുവതിക്ക് നേരെ ലൈംഗിതിക്രമം നടത്തിയ 19 കാരൻ പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ആലംകോട് പെരുംകുളം സ്വദേശി അസറുദ്ദീൻ ആണ് പിടിയിലായത്.
ചാത്തൻപാറയിൽ കഴിഞ്ഞ ദിവസം രാത്രി 7.30 യോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വിട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പിന്തുടർന്ന 19 കാരൻ ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
യുവതിയുടെ പരാതിയിൽ ആറ്റിങ്ങൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 19 കാരൻ പിടിയിലായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താൻ പൊലീസിന് നിർണ്ണായകമായത്.















