ഭോപ്പാൽ: ബലാത്സംഗത്തെ ന്യായികരിച്ച് കോൺഗ്രസ് നേതാവ്. കോൺഗ്രസ് എംഎൽഎ ഫൂൽസിംഗ് ബരയ്യയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ പുരുഷന്റെ മനസ്സിനെ സ്വാധീനിക്കും. അത് ബലാത്സംഗത്തിലേക്ക് നയിച്ചേക്കാം എന്നുമാണ് എംഎൽഎയുടെ വാക്കുകൾ. കൂടാതെ സ്ത്രീപീഡനത്തെ ഇയാൾ ജാതിയുമായി കൂട്ടിക്കെട്ടുകയും ചെയ്യുന്നുണ്ട്. മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് ഫൂൽ സിംഗ് ബരയ്യ
. ഒരു പുരുഷന്റെ മാനസികാവസ്ഥ എന്തുതന്നെയായാലും, റോഡിലൂടെ നടക്കുമ്പോൾ വളരെ സുന്ദരിയായ ഒരു സ്ത്രീയെ കാണുമ്പോൾ, അവന്റെ തലച്ചോർ അസ്വസ്ഥമാകുകയും ബലാത്സംഗം സംഭവിക്കുകയും ചെയ്യാം ഇതാണ് ബലാത്സംഗത്തിന്റെ സിദ്ധാന്തം.
ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്‌താൽ ആത്മീയ ഗുണം ലഭിക്കുമെന്നും ഇയാൾ പറയുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ പട്ടികജാതി, പട്ടികവർഗം, ഒബിസി വിഭാഗങ്ങൾക്കിടയിലാണ്. ആദിവാസികൾ, പട്ടികജാതി, ഒബിസി വിഭാഗത്തിൽ ഇത്രയും സുന്ദരികളായ സ്ത്രീകളുണ്ടോ? എന്തുകൊണ്ട് ബലാത്സംഗം നടക്കുന്നു? കാരണം മതഗ്രന്ഥങ്ങൾ പറഞ്ഞതിനാലാണ്, ബരയ്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ഒരു പുരുഷന് ബലാത്സംഗം ചെയ്യാന് കഴിയില്ല. അതിനാലാണ് നാല് മാസവും ഒരു വയസ്സും പ്രായമുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നതെന്നും ഇയാൾ പറയുന്നുണ്ട്.















