കോഴിക്കോട്: ആണുങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചാൽ സ്ത്രീകൾക്ക് നേരെ കയ്യേറ്റമുണ്ടാകുമെന്ന് SYS ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. സ്ത്രീകൾ മാന്യമായ വസ്ത്രം ധരിക്കണമെന്നും ഖുർആനിലും ഇക്കാര്യം പറയുന്നുണ്ടെന്നും സഖാഫി പറഞ്ഞു.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഇസ്ലാമിൽ തുല്യനീതിയാണ് നൽകുന്നതെന്നും സ്ത്രീകൾക്ക് വലിയ പരിഗണനയാണ് ഇസ്ലാം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് തുല്യ വേതനം പോലും ലഭിക്കാത്ത കാലത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകകപ്പ് ടീമിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളെ മത്സരിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ആണിനും പെണ്ണിനും പ്രത്യേകമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്നും റഹ്മത്തുള്ള സഖാഫി പറഞ്ഞു.















