കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയും വധഭീഷണി മുഴക്കിയും യു.കെ യിൽ നിന്നെത്തിയ യുവാവ് നെടുമ്പാശേരി വിമാനതാവളത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചു . പുലർച്ചെ ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലെത്തിയ കാഞ്ഞൂർ സ്വദേശിയായ യുവാവാണ് ബാഗ് പരിശോധിക്കാൻ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടി കയറിയത്
പോലീസ് എത്തി യുവാവിന്റെ ലഗേജ് പിടിച്ചെടുത്തു. കാഞ്ഞൂർ സ്വദേശിയായ ജെറിൻ ഡേവിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.















