ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ ബിജെപി. രാഹുൽ പാർലമെന്ററി അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സായുധ സേനയെ അപകീർത്തിപ്പെടുന്നു തരത്തിലാണ് രാഹുലിന്റെ വാക്കുകൾ. ഇന്ത്യയുടെ ദേശീയ സുരക്ഷാ വിഷങ്ങളെ രാഹുൽ സംശയ നിഴലിൽ നിർത്തുകയാണ്. ഇതിനായി ഇന്ത്യയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദേശ ഏജൻസികൾ പ്രചരിപ്പിക്കുന്ന വിവരണങ്ങൾ രാഹുൽ ഏറ്റുപിടിക്കുന്നു. ശത്രുക്കൾക്ക് ഗുണകരമാകുന്ന കാര്യങ്ങൾ എന്തിന് രാഹുൽ പാർലമെൻറിൽ ഉയർത്തുന്നുവെന്ന് അമിത് മാളവ്യ ചോദിച്ചു.
പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും രാഹുലിന്റെ അപക്വമായ പെരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തി. നിയമങ്ങൾ ലംഘിച്ചും, സ്പീക്കറെ വെല്ലുവിളിച്ചുമായിരുന്നു രാഹുലിന്റെ സഭയിലെ പെരുമാറ്റം എന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ റൂളിങ്ങിനു ശേഷവും രാഹുൽ അതേ തെറ്റ് ആവർത്തിച്ച് സമയം പാഴാക്കി. ചൈന അതിർത്തിയെ പറ്റി രാഹുൽ സംസാരിച്ചു, 1959 ലും 1962 ലും ചൈന പിടിച്ചെടുത്ത ഭൂപ്രദേശം കോൺഗ്രസ് പാർട്ടിക്ക് തിരികെ കൊണ്ടുവരാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
രാഹുൽ സഭ നടപടികൾ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് സഭയുടെ നടപടി ക്രമങ്ങൾ പാലിക്കണമെന്ന് സ്പീക്കർക്കും നിരവധി തവണ ആവശ്യപ്പെടേണ്ടി വന്നു.















