ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കരുത്; ഉപയോക്തൃ ഡാറ്റ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ല; മെറ്റയ്ക്കും വാട്സാപ്പിനും കർശന മുന്നറിയിപ്പുമായി സുപ്രീംകോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കരുത്; ഉപയോക്തൃ ഡാറ്റ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ല; മെറ്റയ്‌ക്കും വാട്സാപ്പിനും കർശന മുന്നറിയിപ്പുമായി സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2026, 02:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മെറ്റയ്‌ക്കും വാട്സാപ്പിനും കർശന മുന്നറിയിപ്പുമായി സുപ്രീംകോടതി. വാട്‌സ്ആപ്പിന്റെയും മെറ്റയുടെയും ഡാറ്റാ ഷെയറിംഗ്, സ്വകാര്യതാ നയങ്ങൾ എന്നിവയ്‌ക്കെതിരെയാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. സ്വകാര്യതാ നയം ലംഘിച്ചതിന് 213.14 കോടി രൂപ പിഴ ചുമത്തിയ കോമ്പറ്റീഷന് കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിനെതിരെ ഇരു ക സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുകയായിരുന്നു കോടതി.

രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കരുതെന്നും ഉപയോക്തൃ ഡാറ്റ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ടെക് കമ്പനികളുടെ സ്വകാര്യതാ നിബന്ധനകൾ ഒരു സാധാരണക്കാരന് മനസ്സിലാക്കാൻ കഴിയാത്തവിധം സമർത്ഥമായി രൂപകൽപ്പന ചെയ്തതാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല് എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

“വാട്സ്ആപ്പിൽ ഒരു ഡോക്ടർക്ക് ഒരു സന്ദേശം അയച്ചാൽ… … ഡോക്ടര് ചില മരുന്നുകൾ നിർദ്ദേശിച്ചാൽ , ഉടനെ നിങ്ങൾ അതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കാണാന് തുടങ്ങും…” വാണിജ്യ ആവശ്യങ്ങൾക്കായി മെറ്റയും വാട്ട്സ്ആപ്പും ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ  രഹസ്യമായി പങ്കിടുന്നുവെന്ന വാദം അടിവരയിട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിനുള്ള മാന്യമായ മാർഗമാണിത്. അത് ചെയ്യാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല. നിങ്ങൾ ഒരു ഉറപ്പ് നൽകണം; അല്ലാത്തപക്ഷം, ഞങ്ങൾക്ക് ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരും, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ഡാറ്റാ പ്രൈവസി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കമ്പനികളോട് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. ഹർജികളിൽ ഇലക്ട്രോണിക്സ് ആൻറ് ഇൻ ഫർമേഷൻ ടെക് നോളജി മന്ത്രാലയത്തെ കക്ഷിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഫെബ്രുവരി 10ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

Tags: whatsappmeta
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies