ഭുവനേശ്വർ: ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. ബിഎംഎസ് 21-ാം ദേശീയ സമ്മേളനം ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹം ഇത് വ്യക്തമാക്കിയത്.
മറ്റ് ട്രേഡ് യൂണിയനുകളിൽനിന്നും വ്യത്യസ്തമായി ബിഎംഎസ് രാഷ്‌ട്ര താത്പര്യം മുൻനിർത്തിയുള്ള നിലപാടുകളാണ് ഉയർത്തിപ്പിടിക്കുന്നത്. ചരിത്രത്തിലാദ്യമായി എല്ലാ തൊഴിലാളികൾക്കും നിയമന ഉത്തരവുകൾ ഉറപ്പാക്കി. കൂടാതെ തൊഴിലാളികൾക്ക് വർഷത്തിലൊരിക്കൽ കർശനമായി ഹെൽത്ത് ചെക്കപ്പും തൊഴിലിടങ്ങളിൽ ഒരാളാണെങ്കിൽ പോലും ഇഎസ്ഐ നിർബന്ധമാക്കി. സർക്കാരും തൊഴിലാളികളും ഒന്നാണെന്നും വികസിത ഭാരതത്തിന് വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാമെന്നും കേന്ദ്ര തൊഴില്‍ മന്ത്രി പറഞ്ഞു.
ബ്രസീല്‍, റഷ്യ, നേപ്പാള്‍, ഇന്‍ഡോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളി- സംഘടനാപ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 2500 പ്രതിനിധികളും സമ്മേളനത്തിന് എത്തിയിരുന്നു.















