കോട്ടയം: എബിവിപി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രപ്രവർത്തക സമിതി അംഗം ആർ ഇന്ദുചൂഢൻ ഉദ്ഘാടനം ചെയ്തു. കോട്ടയം തിരുനക്കരയിലാണ് സംസ്ഥാന സമ്മേളനം പുരോഗമിക്കുന്നത്.
കേരളത്തിൽ ഇടത് പക്ഷം ജനങ്ങളെ പറ്റിക്കുകയാണെന്ന് ഇന്ദുചൂഢൻ പറഞ്ഞു. കെ ഫോൺ , കെ റെയിൽ , കെ ചിക്കൻ ഒന്നും വിജയിച്ചില്ല. ഇടതുപക്ഷം നടപ്പാക്കില്ല എന്ന് പറഞ്ഞതെല്ലാം നടന്നിട്ടുണ്ട്. സ്വകാര്യ കോളേജിനെതിരെ സമരം ചെയ്ത പുഷ്പൻ മരിച്ചു , പക്ഷേ സ്വകാര്യ സർവകലാശാല ഇടതു സർക്കാർ കൊണ്ടുവന്നു. സ്വകാര്യ സർവകലാശാലയ്ക്ക് പുഷ്പന്റെ പേരിടുമോ എന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ സർവ്വകാലാശകൾ സി പി എം പാർട്ടി കേന്ദ്രങ്ങളാക്കിയെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ പറഞ്ഞു . സർവ്വകലാശാല പ്യൂൺ തസ്തിക മുതൽ എ കെ ജി സെൻ്ററിൽ നിന്നാണ് നിശ്ചയിക്കുന്നത്. സർവ്വകലാശാല ഗുണനിലവാരം നഷ്ടപ്പെട്ടുവെന്നും യദുകൃഷ്ണൻ ചൂണ്ടിക്കാട്ടി.















