തിരുവല്ല: ആന്റോ ആന്റണിക്ക് എതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിന് ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ കോടികളുടെ ഇടപാട് നടന്നു എന്ന വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് എംപിയുടെ ദുരൂഹ പണം ഇടപാടുകളിലേക്കാണ്.
ആന്റോ ആന്റണി നടത്തിയ ഈ പണം ഇടപാടിന് പിന്നിലും ശബരിമല സ്വർണ്ണ കടത്തുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് രണ്ടുകോടി രൂപ കൈപ്പറ്റിയതിന് പകരം വഴിവിട്ട എന്ത് സഹായമാണ് എംപി ചെയ്തതെന്ന് വ്യക്തമാക്കണം.
തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയതാണ് എന്ന് എംപിയുടെ വാദഗതിയും ദുരൂഹമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും അഴിമതിയുടെ ഒരംശം മാത്രമാണ് ഇപ്പോൾ പുറത്തുവന്നത് എന്നും അനൂപ് ആന്റണി പ്രസ്താവനയിൽ പറഞ്ഞു















