വീട്ടാവശ്യത്തിന് കൊണ്ടുവന്ന പൂവ് സ്വന്തമായി ഇറക്കിയിട്ടും നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകർ; സംഭവം കോട്ടയത്ത്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടാവശ്യത്തിന് കൊണ്ടുവന്ന പൂവ് സ്വന്തമായി ഇറക്കിയിട്ടും നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകർ; സംഭവം കോട്ടയത്ത്

Jigina JayaprakashbyJigina Jayaprakash
Feb 11, 2026, 07:06 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: വീട്ടാവശ്യത്തിന് കൊണ്ടുവന്ന പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കിയ അധ്യാപകനോട് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകർ. കോട്ടയം ബേക്കർ ജം​ഗ്ഷനിൽ വെച്ചായിരുന്നു സംഭവം. മന്ത്രി വി എൻ വാസവന്റെ പേഴ്സണൽ സ്റ്റാഫ് പി കെ രാജനും ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല.

ബുധനാഴ്ച രാവിലെയായിരുന്നു വീട്ടിലെ ആവശ്യത്തിനായി അധ്യാപകൻ ബംഗളൂരുവിൽ നിന്ന് ഓർഡർ ചെയ്ത പൂവ് ബേക്കർ ജം​ഗ്ഷനിലെത്തിയത്. മൂന്ന് ബാഗ് പൂവുകളാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണവും അധ്യാപകൻ സ്വയം തന്റെ വാഹനത്തിൽ എടുത്തുവെച്ചു. മൂന്നാമത്തെ ബാഗ് എടുത്തുവെക്കാൻ തുടങ്ങവെയാണ് സിഐടിയു പ്രവർത്തകർ ബാഗ് പിടിച്ചുവെച്ച്‌ പ്രശ്നമുണ്ടാക്കിയത്. അവിടെ ലോഡ് ഇറക്കാനുള്ള ഏക അധികാരം തങ്ങൾക്ക് മാത്രമാണെന്നായിരുന്നു പ്രവർത്തകരുടെ വാദം. പൂവടങ്ങിയ ബാഗ് വിട്ടുനൽകണമെങ്കിൽ പണം നൽകണമെന്ന അവസ്ഥയായതോടെ അധ്യാപകൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫായ രാജനെയും ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് ടി ആർ രഘുനാഥിനെയും വിളിച്ചു. രാജൻ പ്രവർത്തകരിലൊരാളോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്നായിരുന്നു സിഐടിയു പ്രവത്തകനായ മനോജ് പറഞ്ഞത്. സിപിഎം നേതാവി ഇടപെട്ടെങ്കിലും പ്രവർത്തവർ നിലപാട് മാറ്റാൻ തയ്യാറായില്ല. പ്രവർത്തകരുടെ ഭീഷണി ദേഹോപദ്രവത്തിന്റെ വക്കിലെത്തിയതോടെ അധ്യാപകൻ പ്രവർത്തകരാവശ്യപ്പെട്ട പണം നൽകി.

ഇത്തരത്തിൽ പലർക്കും ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട് എന്ന പരാതി വ്യാപകമായി ലഭിക്കാറുണ്ട്. എന്നാൽ ഇതിനെതിരെ പോലീസ് കണ്ണടയ്‌ക്കുകയാണ് പതിവ്.

Tags: citu
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies