തിരുവനന്തപുരം : ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ബെനാമി ഇടപാട് എന്ന പരാതിയിൽ സിപിഎം നേതാവ് പി.പി ദിവ്യക്ക് സർക്കാർ സംരക്ഷണമൊരുക്കുന്നു. ഇവർക്കെതിരെ പ്രാഥമികാന്വേഷണത്തിനുള്ള അനുമതി സർക്കാർ നിഷേധിച്ചു. ദിവ്യക്കെതിരെ തെളിവുകളുടെ അഭാവമുണ്ടെന്നാണ് സർക്കാർ നിലപാട്.
‘അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമുള്ള അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ പറയുന്നു. പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ബിനാമി ഇടപാട് നടത്തി എന്നായിരുന്നു പരാതി. കെഎസ്‌യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് പിപി ദിവ്യക്ക് അനുകൂലമായി സർക്കാർ തീരുമാനം ഉണ്ടായിരിക്കുന്നത്.















